Saturday, November 21, 2009

Quit AUTO Movement

ഭാനു ആവേശത്തോടെ സംസാരിച്ചു കൊണ്ടിരിക്കുകയാണ്.
അവന്‍ ചിലപോഴൊക്കെ അങ്ങിനെയാണ് .അലവലാതി രാഷ്ട്രരിയക്കാരെ പോലെ സമൂഹത്തിലെ കൊളരുതയ്മകള്‍ക്കെതിരെ ശബ്ദം ഉയര്‍ത്ത്തിക്കൊണ്ടിരിക്കും ( ശബ്ദം മാത്രം)!!!!!!!

ഇന്നത്തെ ചിന്താവിഷയം എന്താണെന്നറിയാന്‍ ചെന്ന ഞാന്‍ ഞെട്ടി .
സര്‍വരാജ്യം,ബൂര്‍ഷ,ചൂഷകര്‍ക്കെതിരെ,കോളോനലിസം,വര്‍ഗം..... തുടങ്ങിയ കൂതറ വാക്കുകള്‍ക്കന്നു ഇന്നു മുഴക്കം കൂടുതല്‍ എന്നു തോന്നുന്നു ..

1942 ല്‍ ഗാന്ധിജി ഉണ്ടായിരുന്നു ചൂഷകര്‍ക്കെതിരെ പട നയിക്കാന്‍.....
ഇന്നു നമ്മള്‍ തൊഴിലാളികള്‍ വേണം ഈ ചൂഷണത്തിനെതിരെ പ്രതികരിക്കാന്‍ ...... സര്‍വരാജ്യതോഴിലളികളാണ് നാം...... നമ്മളില്ലാതെ ഈ ലോകം ചലിക്കില്ല........ ഭാനു കത്തി കയറുകയാണ്.......

പഠിക്കുന്ന കാലത്ത് SFIയെയും DYFIയെയും ,സര്‍വോപരി കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളെയും കുറ്റം പറഞ്ഞു നടന്നിരുന്നവന്‍റെ ശബ്ദം തന്നെയാണോ ഞാന്‍ ഈ കേള്‍ക്കുനത്..


2km ദൂരത്തിനു 35 രൂപ . അംഗീകരിക്കാനാവില്ല ഈ ചൂഷണം..... Autoകാര്‍ക്ക് പിഴിയാനുള്ള വിശുത പശുക്കള് ‍ആണോ നമ്മള്‍ ? പഠിക്കുന്ന കാലത്ത് ഗോട്ടി കളിച്ചു നടന്നില്ല എന്നതാണോ നമ്മുടെ കുറ്റം ? ഭാനു ആവേശത്തോടെ ശബ്ദം ഉയര്‍ത്തുകയാണ്

Trivandrum Technoprakലെ Techiകളുടെ വിഷമതകളിലേക്കാണ് ഭാനു വിരല്‍ ചൂണ്ടുന്നത്..

Technopark Gateഎന്ന ലക്ഷ്മന്നരേഖ കടന്നാല്‍ ഈ മരീച്ചകന്മാര്‍ക്ക് ലഭിക്കുന്നത് 2ഉം3 ഉം ഇരട്ടിയാണ് . മിനിമം 10രൂപയ്ക്കു പകരമാണ് 35 രൂപ, ഭാനുവിന്റെ ഭാഷയില്‍ പറഞ്ഞാന്‍ ഈ ബൂര്‍ഷചിന്താഗതിക്കാര്‍ വട്ടി പിരിക്കുന്നത് .

കഴകൂട്ടത്തുനിന്നും ACയുടെ നനുനനുത്ത ശീതളതയില്‍ ഭവാനിയിലും തേജസ്വിനിയിലും 10 രൂപയ്ക്കു വന്നിരങ്ങനുള്ള സന്ദര്‍ഭമാണ് KSRTCയുടെ പുതിയ വോള്‍വോ വഴി നമുക്ക് കൈവന്നിരിക്കുന്നത് . ഇതൊരു അവസരമാക്കി Quit AUTO Movementനെ വിജയിപ്പിക്കാനാണ് ഭാനുവിന്‍റെ ആഹ്വാനം

5 ഇന്ന പരിപാടികളാണ് ഭാനുവിന്‍റെ വിവിദ്തോദേശ്യ Projectല്‍ ഉള്ളത്....

1.VOLVO Bus ശീലമാക്കുക

2.Vehicle Pooling Technopark പരിസരങ്ങളില്‍ ശക്തിപെടുത്തുക

3.Autoയിലുള്ള ഉപയോഗശൂന്യമായ (Sorry ഉപയോഗിക്കാത്ത ) Meterനെതിരെ ശബ്ദം ഉയര്‍ത്തുക .

4.Autoഒഴിവാക്കി രാവിലെയും വൈകീട്ടും നടത്തം ശീലമാക്കുക..പുരുഷനെ ഗര്ഭിന്നിയാക്കുന്ന കുടവയരെങ്ങിലും ഇതുവഴി കുറയും ...

5.ബ്ലോഗ്ഗുകള്‍ വഴിയും ഇമെയില്‍ വഴിയും Quit AUTO Movement എന്ന ആശയം പ്രചരിപ്പിക്കുക ..

Quit AUTO Movement എന്ന ആശയത്തിന്‍റെ ഫലം അടുത്ത ദിവസങ്ങളില്‍ തന്നെ കണ്ടു തുടങ്ങും എന്നാണ് ഭാനു എന്നോട് സ്വകാര്യമായി പറഞ്ഞത് ....ജനം ഒരു മാറ്റം ആഗ്രഹിക്കുന്നു. ഭാനു പറഞ്ഞത് പ്രതികരണശേഷിയുള്ള ഊര്‍ജസ്വലഥയാണ് ITലോകത്തെ Techiകളുടെ മുകമുദ്ര എന്നാണ് .അതിനാല്‍ എന്നലെങ്ങില്‍ നാളെ ഈ ചൂഷണത്തിനെതിരെ അവര്‍ പ്രതികരിക്കും!!!!

പ്രതികരിക്കുമോ?

Tuesday, October 27, 2009

ഭാനുവിലേക്ക്

ബ്ലോഗ്ഗന്മാരുടെ കൂട്ടത്തില്ല്ലേക്ക് ചേരുമ്പോള്‍ എന്താണു എഴുതി തുടങ്ങേണ്ടതെന്നു ഒരു നിശ്ചയമില്ലായിരുന്നു!!!!!!!!

ഒരു " ബ്ലോഗ്ഗന്‍ " ആവണം എന്ന തുച്ഛമായ ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു ..

എന്ത് എഴുതണം? ..എന്നത് തുച്ഛമല്ലാത്ത ഒരു ചോദ്യം ആയിരുന്നു !!!!!

അപ്പോഴാന്നു ചിരപരിചിതനായ ഭാനു മനസ്സില്ലേക്ക് കടന്നു വന്നത് ...

പിന്നീട് ഒരു പുനര്‍വിചിന്തനം ആവശ്യം വന്നില്ല

ഈ ബ്ലോഗ്‌ ഭാനുവിനുള്ള സമര്‍പ്പണംആവാമെന്നു തീരുമാനിച്ചു ..

ബ്ലോഗ്ഗുകള്‍ ഇന്നു കാലത്തിന്റെ ,ജീവിതത്തിന്റെ, അതിലുപരി അതിന്റെ ഭാഗമായ മനുഷ്യന്റെ ആശയങ്ങളുടെ ബഹിര്‍സ്പുരനമാണെന്ന തിരിച്ചറിവാണ്‌ ഭാനുവിന്റെ ജീവിതം പകര്‍ത്താന്‍ എനിക്കുള്ള പ്രചോദനം...

കാരണം ഭാനു കാലത്തിന്റെ പ്രതീകമാണ് ..........